മത്തായിയുടെ വെളിപ്പാട്
അളിയാ , ഈ പെണ്ണ് ഒരു സംഭവം തന്നാണല്ലേ???...
ഫേസ് ബുക്കിലെ പല പെണ് സുഹൃത്തുകളുടെ പ്രൊഫൈലിൽ നോക്കിയിരുന്നു ഞാൻ അന്നു പറഞ്ഞു .
ഇങ്ങള് അതൊക്കെ വിടീന്ന് .. ഇതൊക്കെ തട്ടിപ്പല്ലേ . ഫോട്ടോഷോപ്പിൽ കയറ്റി മിനുക്കിയിട്ട പടങ്ങളാ ....നമ്മളെ പോലുള്ളവന്മാരുടെ നെഞ്ചത്ത് കൊള്ളാനായി ഇവറ്റകള് അപ്ലോഡ് ചെയ്യുന്നതാ . ഈ ജാതികളെ ഒക്കെ നേരിട്ട് കണ്ടാലുണ്ടല്ലോ ....തീർന്നു എല്ലാം ...ഫൈസൽ ഇങ്ങനെ എന്റെ കമന്റു മുറിച്ചു .
അല്ല ,നിനക്ക് അങ്ങനെ വല്ല അനുഭവം ഉണ്ടായോ അളിയാ ?
പിന്നെ നമ്മളെ അതിനൊന്നും കിട്ടൂലെ ....ഇതു ഫൈസലാ മോനെ ...
അങ്ങനെ ആ സംഭാഷണം അവിടവസാനിപ്പിച്ചിട്ട് ഞങ്ങൾ രൂപന്റെ റൂമിലേക്ക് വന്നു .
അതാണ് ഹേ യഥാർഥ 'ബാച്ചിലേഴ്സ് റൂം '.....! നമുക്ക് ഇരിക്കണമെങ്കിൽ പൊടി കൊട്ടി കളഞ്ഞിട്ടു വേണം ഇരിക്കാൻ , പിന്നെ അനേക രാവിന്റെയും പകലിന്റെയും ലഹരിയെ പകർന്നു തന്നതിൻറെ സ്മാരകങ്ങളായ ഒഴിഞ്ഞ ബീയർ , റം , വിസ്ക്കി മുതലായവയുടെ വിവിധയിനം ബ്രാണ്ടുകളിലെ കുപ്പികൾ , ഒരിക്കലും ഓഫ് ചെയ്യാത്ത ലാപ്ടോപ് , ഒരു നല്ല തുണി ഇല്ലാ എന്ന് സംശയിപ്പിക്കും വിധം അവിടിവിടെയായി തൂങ്ങി കിടക്കുന്ന തുണികൾ . അടക്കു തെറ്റി തെറിച്ചു വീണ പുസ്തക കൂമ്പാരങ്ങൾ , ജോയിന്ടു വലിച്ചു നിൽക്കുന്ന ബോബ് മാർലെയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ...അങ്ങനെ ഒരുപിടി ബാച്ചിലർ കാഴ്ചകളുടെ കൂമ്പാരമാണ് ആ മുറി . അവൻ എങ്ങനാണ് ഇവിടെ കഴിച്ചു കൂട്ടുന്നത് എന്ന് ഞങ്ങൾ ഇടക്കിടക്ക് പറയാറുണ്ട്, എങ്കിലും ഞങ്ങളുടെ "കൂട്ടായ്മകൾക്ക്" ഇത്രയും പറ്റിയ ഇടം ലൊകതെങ്ങുമില്ല .
ഇന്നത്തെ കൂട്ടം കൂടലിന് പ്രത്യേകിച്ചു കാരണമൊന്നും ഇല്ലെങ്കിലും , നുമ്മ ഒരിക്കലും പരസ്പരം ആരായുകയില്ല എന്തിനാണ് അളിയാ ഇന്നത്തെ കുപ്പി? കിട്ടുന്നത് മോന്തിയിട്ട് പോകും , അത്രതന്നെ . വല്ലവനും എന്തെങ്കിലും കാരണം പറഞ്ഞാൽ --അതിനൊരു ചിയേഴ്സ് ....അല്ലാതെ നമുക്കാർക്കും വല്യ ഭാവങ്ങൾ ഒന്നുംതന്നെ ഇല്ലേ .......
ഐറ്റംസ് ഒക്കെ റെഡിയായി , ഇനി സേവിക്കയെ വേണ്ടു എന്ന് വന്നപ്പോൾ , ആണ്ടതാ കേറി വരുന്നു മറ്റൊരു ഐറ്റം ---"നിള"!. ഞാൻ അറിയാതെ ഫൈസലിനോട് പറഞ്ഞു പോയി : 'ചരക്ക് കൊള്ളാം '. പിന്നെ രൂപന്റെ വക ഒരു അവതരണ പ്രസംഗം : ' ഇതു മിസ് . നിള , ഇവിടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ പി .ജി . ചെയ്യുന്നു . നമ്മുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റുന്ന എന്റെ ഏറ്റവും അടുത്ത പെണ് സുഹൃത്ത് . പിന്നെ അവളുടെ വക ഷേക്ക് ഹാൻറ് ഞങ്ങൾ ഏഴു പേർക്കും . ഞങ്ങളുടെ കൂട്ടായ്മയിൽ അങ്ങനെ ആ തിരു കർമ്മത്തോടെ അവളും പങ്കു ചേർന്നു .
എന്താ പറയുക, ഒരു പെണ്ണിരിക്കുമ്പോൾ അറിയാതെ പോലും നന്നാകാൻ ശ്രെമിക്കുന്ന നമ്മൾ ഇത്തിരി കാണാൻ കൊള്ളുന്നവളാണ് എങ്കിൽ വല്ലാണ്ട് മാന്യന്മാർ ആയി പോകും . പക്ഷെ ഇവൾ സാധനം വേറെയാ .--- ഫസ്റ്റ് പെഗ്ഗ് ഞങ്ങൾ തീര്ക്കും മുൻപേ അവള് ഗ്ലാസ് കാലിയാക്കി , ഞങ്ങളോട് കയർത്തു : ഇതെന്താ മക്കളേ ചില പിള്ളേര് മരുന്ന് കുടിക്കുംപോലെ . എടുത്തങ്ങു വലിച്ചു വിട് ; അപ്പോഴല്ലേ ജോർ ആവൂ .... പറഞ്ഞു തീർത്തതും അവൾ രണ്ടാം പെഗ്ഗ് പകുതിയാക്കി .
ഞാൻ അറിയാണ്ട് പറഞ്ഞു : ഇവടെ വീട്ടിലെ ടൈനിംഗ് ടേബിളിലും എന്നും ഉണ്ടാവുമോ അളിയാ കുപ്പി ?? അപ്പൊ തന്നെ മനു : ആ ലൈൻ തന്ന മച്ചു ഇവള് , ഒരു " 22 F K ", അതികം അങ്ങോട്ട് ചായണ്ടാ , പിന്നെ പണികിട്ടുന്ന വഴി അറിയില്ല .
എന്നിരുന്നാലും ഉള്ളിലെ ഈ ഓക്സിറ്റോസിന്റെയും വാസോപ്രേസിന്റെയും ഹോർമോണൽ കളികളാൽ എന്റെ മച്ചാ മനുവെ എനിക്ക് ഓളെ അങ്ങ് പിടിച്ചു ....ഏത് ...ഒരുതരം വല്ലാത്ത അടുപ്പം .
എന്തിനധികം പറയണം, ഒരു കുപ്പി കാലി ആയപ്പോൾ ആ 'വൻ സംഭവം' എന്റെ അടുത്ത് എങ്ങനോ വന്നിരുന്നു . എന്തോ ഒരുതരം കുളിരും തരിപ്പും ഒക്കെ എനിക്ക് തോന്നി . അടുത്ത് വന്നിരുന്നവളുടെ മുഖത്തേക്ക് നോക്കാൻ കണ്ണുയർത്തും മുൻപേ , " മത്തായിച്ചോ ...നിളക്കും എന്തേലും ഹോർമോണൽ പ്രോബ്ലെംസ് ഉണ്ടാകുമോ അളിയാ ? - മനുവിന്റെ വക ഒരു ഗോളടി .
ഞാൻ വെളിയിൽ ചിരിച്ച് ഉള്ളിൽ പുഴുത്ത തെറി മനുവിനെ വിളിച്ചു കൊണ്ട് നിളയിലേക്ക് തിരിഞ്ഞു : ചുമ്മാ...വട്ടാ അവന് .
നിള : എന്താ മത്തായിച്ചാ പ്രശ്നം ?
ഏയ് ... അവന്മാര് ചുമ്മാ... എനിക്ക് നിളയെ നല്ല മുൻ പരിചയം തോന്നുന്നു എന്ന് പറഞ്ഞതിനാ .
നിള : ശരിയാ .....ഒരു കഴിഞ്ഞ ജന്മ ബന്ധം അല്ലെ ? ( ആക്കിയ ചിരിയോടെ )
അങ്ങനല്ല ......അത്.....
അവൾ പറഞ്ഞു , പൊന്നച്ചായാ , ഇതൊക്കെ ഒരു പഴഞ്ചൻ നമ്പരല്ലേ . പുതിയതൊന്നും ഇല്ലേ പരീക്ഷിക്കാൻ ?
അങ്ങനെ എന്റെ ആദ്യ നംബർ പൂക്കുറ്റി പോലെ ചീറ്റിയപ്പോൾ , അവള്ക്ക് മുൻപിൽ ഒരുപാടങ്ങ് തകരാതെ നിർത്താൻ മനുവിന്റെ വക അടുത്ത അഭിപ്രായ പ്രകടനം .: ഏതായാലും കുപ്പി ഒന്ന് കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് എല്ലാർക്കും ഒരു പാതിരാ യാത്രയായാലോ ???
ആ മഹാന്റെ വാക്കുകളെ ശിരസാ വഹിച്ചു കൊണ്ട് കൂട്ടായ്മയുടെ അടുത്ത രംഗത്തിനായി അങ്ങനെ ആ സംഘം ഓൾഡ് ഡൽഹി ലക്ഷ്യമാക്കി നാല് ബൈക്കിൽ വിട്ടു . അർദ്ധരാത്രിയിൽ ഡൽഹി ഉറങ്ങുമ്പോഴും ഉണർവിന്റെ ലഹരിയിൽ കുളിരണിഞ്ഞു നില്ക്കുന്ന ഓൾഡ് ഡൽഹിയിലെ ജുമാ മസ്ജിദ് ആയിരുന്നു അടുത്ത ഞങ്ങളുടെ സ്പോട്ട് . ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് ബൈക്കുകൾ ഓരോന്നും പായുമ്പോൾ , രൂപന്റെ ബൈക്കിനു പിന്നിലിരുന്ന നിളയുടെയും മനുവിന്റെ ബൈക്കിനു പിന്നിലിരുന്ന എന്റെയും കണ്ണുകള ഇടക്കെപ്പോഴോ ഉടക്കി . ചുവപ്പ് കോട്ടയുടെ മുൻപിലൂടെ ഞങ്ങൾ കടന്നുപോയപ്പോൾ കാലഘട്ടങ്ങളുടെ പിന്നിലേക്ക് പോയവൾ ഒരു സുൽത്താനയാണ് എന്ന് എനിക്ക് തോന്നി , അല്ല , ഉള്ളിലാക്കിയ ബോട്ടിലിനുള്ളിലെ കവിതകളാണ് എന്നെ ആ ഭാവനയുടെ കാഴ്ച്ചക്കാരനാക്കിയത് .
ബീഫ് കബാബും ചിക്കൻ ടിക്കയും റുമാലി റൊട്ടിയും ഓർഡർ ചെയ്തു ഞങ്ങൾ കാത്തിരിപ്പായി . ഇപ്പഴും വൻ സംഭവത്തിന്റെ അടുത്ത് തന്നെ ഞാൻ സ്ഥാനം പിടിച്ചു . ഞങ്ങളുടെ കൂട്ടത്തിൽ മറ്റു പലർക്കും അവളോട് "ഒരു ഇത് " തോന്നിയെങ്കിലും അത് ആദ്യമായി പ്രകടിപ്പിച്ചത് ഞാനായത് കൊണ്ട്, നുമ്മ ആണുങ്ങൾക്കിടയിലെ ഒരു അലിഖിത നിയമത്താൽ അവർ മൌനമായി എനിക്ക് അവളോട് സംസാരിക്കാൻ അവസരം നൽകി . പാകപെടുത്തിയ അടുത്ത നമ്പരുമായി ഞാൻ സംസാരം തുടങ്ങി ....
അല്ല , നിള എന്താ മറ്റു പെണ്കുട്ടികളിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഒക്കെ ?
എന്റെ മത്തായിച്ചാ , ഇപ്പോ ഞാൻ മാത്രമല്ല , ഒരു പാട് പേർ ഇങ്ങനൊക്കെ തന്നാണേ . പെണ്ണെന്നുള്ള ലേബലിൽ കുടുങ്ങി ഞങ്ങളെന്തിനു ജീവിതം ആസ്വദിക്കാതിരിക്കണം ? നിങ്ങൾകൊക്കെ പലതും ചെയ്യാം . ഞങ്ങൾക്ക് മാത്രം അത് പാടില്ല , ഇതു പാടില്ല എന്നൊക്കെ വാശി പിടിക്കുന്നത് എന്തിനാണ് ?
ഞാൻ വെറുതെ ചോദിച്ചന്നേ ഉള്ളൂ നിള . എന്തൊക്കെ പറഞ്ഞാലും നമ്മൾ ന്യൂ ജനറേഷൻ ആമ്പിള്ളേർ നിങ്ങളുടെ പക്ഷത്താണ് . EQUALITY വേണം എന്തിനുംഏതിനും .
ഇതൊക്കെ നിങ്ങൾ പറയും , പക്ഷെ നിങ്ങളുടെതാകുന്ന പെണ്ണുങ്ങൾക്ക് നിങ്ങൾ ഇതൊക്കെ കൊടുക്കുമോ ? ബാച്ചിലർ കാലയളവിൽ സകല വിധ ആശയങ്ങൾക്കും വിപ്ലവങ്ങൾക്കും വേണ്ടി വാദിക്കും . എന്നാൽ കുടുംബം , കല്യാണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ , മത്തായിച്ചനല്ല , നമ്മുടെ ഏത് മലയാളി പയ്യന്മാരും നിബന്ധനകളുടെ വേലികെട്ടു തീർക്കും പെണ്ണിന് .
നീ ... നീ ഒരു ഫെമിനിസ്റ്റ് ആണോ ?
മാത്യു , എല്ലാ പെണ്ണുങ്ങളും ഫെമിനിസ്റ്റുകളാണ്.. , തിരിച്ചറിവ് വയ്കുമ്പോൾ തന്നെ ഞാൻ പെണ്ണാണ് എന്നുള്ള ബോധം ഞങ്ങളിലെല്ലാവരിലും ഉണ്ട് . ലോകം ഞങ്ങളെ ഒരു നിയന്ത്രിത ചുറ്റുപാടിലാക്കി , ഞങ്ങളുടെ ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ നാല് ചുവരുകല്കുള്ളിലാക്കി , ഞങ്ങളുടെ അവകാശങ്ങളെ ഔധാര്യമാക്കുമ്പോൾ , അവസരങ്ങളെ തട്ടി കളയുമ്പോൾ , ഞങ്ങളിൽ ചിലർ ഞങ്ങള്ക്കായി വാദിക്കുന്നു , പൊരുതുന്നു . അത്രതന്നെ . അവരെ നിങ്ങൾ ഫെമിനിസ്റ്റെന്നു വിളിക്കുന്നു .
ഹും , ശരി നിള, നമുക്ക് അവന്മാരുടെ അടുത്തേക്ക് പോകാം . (എന്റെ അടുത്ത നമ്പരും എങ്ങും എത്താതെ ബുമറാങ്ങു പോലെ തിരിച്ചെത്തിയപ്പോൾ, ഇനി ഒരു പാട് പഞ്ചാരയടിക്കൽ ആസ്ഥാനത്താണ് എന്ന് മനസിലാക്കി ഞാൻ പറഞ്ഞു...)
മാത്യു , നമുക്ക് പോകാം , പക്ഷേ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമുകൊരല്പനേരം കൂടി സംസാരിക്കാം . എനിക്ക് തോന്നുന്നു ചിലത് താങ്കളോട് പറയാം എന്ന് . താങ്കൾക്കറിയുമോ ഞാൻ ആരാണെന്ന് ? ഞാൻ നിള മാത്രമല്ല , ഞാനൊരു "HOPLITE" ആണ്!!! .
പുളിയുള്ള എന്തോ സാധനം വായിലിട്ടു കടിച്ച വികാരത്തോടെ ഞാൻ ചോദിച്ചു , ഹോപ്പ് ലൈറ്റൊ ?? അതെന്തു സാധനം ???
അതൊരു ഗ്രീക്ക് വേർഡ് ആണ് -- സോൾജിയറിന്റെ . ഞാൻ ഒരു സംഘടനയുടെ പോരാളിയാണ് . ഇവിടെ നില നിൽക്കുന്ന ചില നയങ്ങൾക്കും നിയമങ്ങൾക്കും എതിരെ പോരാടാൻ പരിശീലനം സിദ്ധിച്ചവൾ ! ഞങ്ങൾ ഇന്നിന്റെ ശരിയും നാളെയുടെ വാഗ്ദാനവും ആണ് . ഓരോ 20 മിനിട്ടിലും പെണ് ശരീരങ്ങൾ കാമ വെറിയാൽ നശിപ്പിക്കപെടുന്ന ഈ നാട്ടിൽ ഞങ്ങളിൽ ചിലർ പോരാളികളാവുകയാണ് , ഞങ്ങൾക്കായി . ആദ്യം നിങ്ങൾ ആണ് സമൂഹം നടക്കുന്ന വഴിയെ നടന്നാണ് ഞങ്ങൾ തുടങ്ങുന്നത് . നിങ്ങൾ നിങ്ങൾക്കടക്കാനാവാത്ത വികാരങ്ങളുടെ കാരണം മറ്റു പലതിലും ചാർത്തി നിങ്ങളെ ന്യായീകരിക്കുമ്പോൾ , അത് ഞങ്ങൾ ആസ്വദിച്ചാലും വികാര വിചാരങ്ങൾ നാം അനുവദിക്കാതെ നമ്മിൽ നിന്നുണ്ടാവില്ല എന്ന സത്യം ലോകത്തോട് വിളിച്ചു പറയാനായി ഞങ്ങൾ ആ വഴി നടന്നു തുടങ്ങി . മദ്യവും കഞ്ചാവും ഞാനും എന്റെ കൂട്ടാളികളും ആസ്വദിച്ചു . ആണ് സുഹൃത്തുകൾക്ക് ഒപ്പം കൂട്ട് കൂടി . പക്ഷെ ഞങ്ങളിൽ ഒരു ലഹരിയും ഞാൻ എന്ന വിചാരത്തെയും , എനിക്ക് എന്ത് ചെയ്യാം എന്ന ബോധത്തെയും തകർത്തു കളഞ്ഞില്ല . ഞങ്ങൾ ഒരാണിനെയും പീഡിപ്പിച്ചില്ല . അടുത്ത പടി "മിഷൻ -P" ആണ് .
എന്റെ വായ് അറിയാതെ തുറന്നു . നിളാ , നീ ...നീ എന്തൊക്കെയാണ് പറയണേ ? ഇപ്പോ ഇവിടാരും ഒന്നും പറഞ്ഞില്ലലോ , നിങ്ങള്ക്ക് വേണ്ടി നമ്മൾ youngsters സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ . ഇങ്ങനെ ഒക്കെ ഉള്ള ചിന്ത തെറ്റല്ലേ ??? ഡൽഹി സംഭവത്തിൽ പ്രതിഷേധിച്ചവരിൽ ഒരു പറ്റം ആണ് സുഹൃത്തുകളും ഇല്ലേ ?
ഉണ്ട് മത്തായിച്ചാ , ഉണ്ട് . അവരെ ഞങ്ങൾ മനസിലാക്കുന്നു . പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ മിഷൻ നടപ്പിലാക്കാതിരിക്കാൻ സാധ്യമല്ല . അത് തുടങ്ങി കഴിഞ്ഞു . ഇനിയുള്ള ന്യൂസ് പേപ്പർ താളുകൾ നിറയുന്നത് ബലാത്സംഗ വാർത്തകൾ കൊണ്ടല്ല , അത് നടത്തിയ ഓരോ കേസുകളിലെ അവന്മാർക്കെതിരെയുള്ള HOPLITES ൻറെ 'മിഷൻ - P ' ( MISSION PENECTOMY ) വാർത്തകൾ കൊണ്ടാവും . മുറിച്ചു മാറ്റപെട്ട ലൈ൦ഗിക അവയവുമായി ആണുങ്ങളുടെ എണ്ണം കൂടുമ്പോൾ ഇവിടെ റേപ്പുകളുടെ എണ്ണം കുറയും തീർച്ച .
നിളാ , ഇതൊന്നും സാധ്യമല്ലാത്ത വെറും പദ്ധതികളാണ് . ഇവിടെ നിയമമുണ്ട് , പോലിസുണ്ട് . നിങ്ങൾകെത്ര പേരെ അങ്ങനെ ചെയ്യാൻ കഴിയും . അഥവാ സാധിച്ചാൽ , നിങ്ങളുടെ ഒരു ഉദ്യമം കഴിയുമ്പോൾ തന്നെ നിങ്ങൾ പിടിക്കപെടും . ആണുങ്ങൾ നിങ്ങളെക്കാൾ അതികായകന്മാർ തന്നെ , മുഴുവൻ ആണ് വർഗ്ഗത്തിനായി ഞാൻ വാദിച്ചു .
മത്തായിച്ചാ , ഞങ്ങൾ ഇതു ചിന്തിച്ചില്ലാ എന്ന് തോന്നുന്നുണ്ടോ ? ഇപ്പോ HOPLITES ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും വ്യാപിച്ചു കഴിഞ്ഞു . രഹസ്യ മീറ്റിങ്ങുകളും കർമ്മ പരിപാടികളും തുടങ്ങി കഴിഞ്ഞു . വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഞങ്ങളുടെ ഭാഗമാണ് . ചെറിയ കുട്ടി മുതൽ പ്രായമായവർ വരെ HOPLITES ആണ് . ഇനിയും ഇതിന്റെ പടര്പ്പും പെരുപ്പവും എനിക്ക് നിങ്ങളോട് വിശദീകരിക്കാൻ കഴിയില്ല . അത് പുറം ലോകം അറിയാത്ത പദ്ധതികളാണ് . എന്തായാലും ഞാൻ പറഞ്ഞ ഇവ നീവഴി നാളെ മറ്റൊരാളിലേക്ക് എത്തിച്ചേർന്നാൽ , ഞാനെന്ന ആളിലേക്ക് എന്തെങ്കിലും സംശയം നീണ്ടാൽ പ്രിയ മാത്യു തോമസ് , നിങ്ങൾകിടയിലെ Penectomy Mission ൻറെ ആദ്യ ഇര നീ ആയിരിക്കും .
വേണ്ടാത്ത എവിടെയോ ചെന്ന് തലയിട്ടപോലൊരു തോന്നൽ . പറഞ്ഞറിയിക്കാനാവാത്ത ഒരു ഭീതി . അറിയാതെയാണെങ്കിലും രണ്ടു തുള്ളി മൂത്രം ജീൻസിനുള്ളിലേക്ക് . കാരണം , അവളുടെ ആ വാക്കുകളിലും ഭാവങ്ങളിലും അത്രയ്ക്ക് ഭീകരത നിറഞ്ഞിരുന്നു . കുടിച്ച പെഗ്ഗുകളുടെ ലഹരി എങ്ങോ പോയ് മറഞ്ഞു . എനിക്ക് ചുറ്റും നഗ്നരാക്കപ്പെട്ട ആണത്വം മുറിച്ചു മാറ്റപെട്ട പരുഷ ഇരകൾ കൂകി വിളിച്ചു നിൽക്കുന്നതായി കാണപെട്ടു . പിന്നെ ആ രാത്രി എങ്ങനെ മറഞ്ഞെന്നു ഞാൻ കൃത്യമായി ഓർക്കുന്നില്ല ......
പിറ്റേന്ന് കാലത്ത് അവളെ ഞാൻ കണ്ടില്ല . ഒരിക്കലും ഒന്നും മറച്ചു വക്കാൻ കഴിയാത്ത ഞാൻ, ഇന്നലെ രാത്രി എനിക്കുണ്ടായ വെളിപ്പാട് ഫൈസലിനെ ഭയചകിതനായി അറിയിച്ചു .
ഓള് നിന്റെ നംബരുകളെ എട്ടാക്കി മടക്കി തന്നതാ അളിയാ . പുച്ഛ ചിരിയോടെ ഫൈസൽ .
കാര്യത്തിന്റെ കിടപ്പ് അവനു പിടി കിട്ടാത്തത് ഓർത്തപ്പോൾ ഒരു സഹതാപത്തോടെ ഞാൻ കഥ ആവർത്തിച്ചു . അവന്റെ ചിരികളിൽ എന്റെ ശ്രമങ്ങളെല്ലാം പരാജയപെട്ടു .
മറ്റു പഹയന്മാര് ലഹരി വിട്ടുനർന്നപ്പോൾ ഫൈസൽ പങ്കു വച്ചത് എനിക്ക് കിട്ടിയ വെളിപ്പാടിനെ കുറിച്ചായിരുന്നു . പുറത്താകപെട്ട കൊടും രഹസ്യം കേട്ട് എല്ലാവരും ചിരിച്ചു ചിരിച്ചു എനിക്ക് നേരെ നോക്കുമ്പോഴും ഞാൻ എനിക്ക് ഭവിക്കാൻ പോകുന്ന വിപത്ത് ഓർത്തു ഉള്ളിൽ കിടുങ്ങുകയായിരുന്നു .
ചുരുളഴിയിക്ക പെട്ട ആ രഹസ്യം അവളിലേക്കെത്താൻ ഇനി എത്ര നേരം എടുക്കും എന്ന അസ്വസ്ഥത എന്നെ വല്ലാണ്ട് മൂടി . ഇരുന്നും കിടന്നും നിന്നുമുള്ള മറ്റു പോങ്ങന്മാരുടെ ചിരികളിൽ എനിക്ക് കിട്ടിയത് എട്ടിന്റെ പണിയാണോ അതോ മറിച്ചാണോ എന്ന് മനസിലാവാതെ ഞാൻ ബാത്ത്റൂമിലേക്കോടി .... ആർത്തിയോടെ ..... ഒന്നാസ്വദിച്ച് മൂത്രമൊഴിക്കാൻ .

ഹോ, എന്താ ഇത്? അപാരം.
ReplyDeleteമത്തായി കുടിച്ചു മത്തായതാണ് എന്നും, നിള ഒന്ന് പേടിപ്പിച്ചു വിട്ടതാണ് എന്നും മറ്റുള്ളവർ കരുതുമ്പോൾ, വാസ്തവം എന്താണ്? മത്തായിക്കുണ്ടായ മൂത്രശങ്ക പലര്ക്കും ഉണ്ടാകും.
ആശംസകൾ.
വളരെ നന്ദി ഡോക്ടർ ,
ReplyDelete'വാസ്തവം ' ഇപ്പഴും മറ നീക്കി പുറത്ത് വന്നിട്ടില്ല . മത്തരായ ഓരോ മത്തായിമാരും അതാണോ ഇതെന്നും ഇതാണോ അതെന്നും കരുതികോട്ടെ. ആസ്വദിചാസ്വദിചു മൂത്രമൊഴിക്കട്ടെ,പക്ഷെ ലഹരിയിൽ hoptiles നെ ഭയപെടട്ടെ. എന്റെ ഒരു സുഹൃത്ത് ചോദിച്ചതു : ലിജി , അല്ല ഈ പെണ്ണുങ്ങളുടെ ഇടയിൽ ഇനി ഇങ്ങനെ ഒരു ഗ്രൂപ്പ് ഉടലെടുത്തിട്ടുണ്ടാവുമോ എന്തോ ????
More than the content of this post here, I was enjoying the slang you have used in the conversations here…
ReplyDeletethanks deeps...
Delete