Sunday, August 4, 2013

  "ഒരു ലെസ്ബിയൻ" 


                    ഒരു തരം തരിപ്പായിരുന്നു ആദ്യം . പിന്നെ മേലാകെ മരവിക്കും പോലെ. അവൾ എന്നെ വിട്ടു പോകുകയാണ്.എല്ലാവരെയും ഉപേഷിച്ചിട്ടു അവൾ എന്റെ കൂടെ വന്നതായിരുന്നു. പക്ഷെ ഇപ്പോൾ അവൾ പോകുകയാണ് , അവൾക്ക് പോകണം. ഒരു നാടിനെ മൊത്തം ഞെട്ടിച്ചു അവൾ തീരുമാനിച്ചു അവൾ മടങ്ങി പോകുകയാണ് എന്ന് .


ആരൊക്കയോ എന്നോട് ചോദ്യങ്ങൾ ചോധിക്കുന്നുണ്ടായിരുന്നു . എനിക്കു പറയാൻ ആരോടും ഒന്നും ഇല്ലതാനും . എന്നിൽ നിന്നും പത്തു ചുവടുകൾക്ക്‌ അപ്പുറമായി  ഒരാൾ ക്യാമറക്ക് മുന്നില് ഇപ്രകാരം പറയുകയുണ്ടായി :' "സ്വവർഗാനുരാഗികളായ "  പെണ്‍കുട്ടികളിൽ ഒരുവൾ കോടതിയിലെതിയപ്പോൾ മാതാപിതാക്കളോടൊപ്പം പോകുവാൻ തല്പര്യപെട്ടു. കോടതി പോകുവാൻ അനുവദിച്ചു.'

ഞങ്ങൾകിടയിൽ ഇവർ നാലു കൊമാകൾക്കുള്ളിലായി അടക്കം ചെയ്ത എന്തോ ഒന്നയിരുന്നോ ഉണ്ടായിരുന്നത്? അല്ല ....അതല്ല . ആരൊക്കയൊ ആ പേര് ചാർത്തിയത് കൊണ്ടല്ലേ , അതൊരു വാർത്ത‍ ആക്കിയത് കൊണ്ടല്ലേ അവൾ പോയത്??

ഈ ലോകത്ത് എന്തൊക്കെ ആർകൊക്കെ കൊടുക്കാം വാങ്ങാം അനുഭവിക്കാം എന്നതിനു എഴുതിയതും അല്ലാത്തതും ആയ അനേകം നിയമങ്ങളും നിബന്ധനകളും വിലക്കുകളും ഉണ്ട്. അവയിലൊക്കെ കുരുങ്ങി കേട്ടുപിനഞ്ഞുപോയ  എന്തോ ഒന്നായിരുന്നു ഞങ്ങൾകിടയിലെ ബന്ധം.

'കരയുമ്പോൾ കണ്ണീർ തുള്ളികൾ പളുങ്ങുപോലെ ആണെന്ന് പറഞ്ഞു തന്നവൾ . നഷ്ടപെട്ടുപോയി എന്ന് വിചാരിച്ച ധൈര്യവും അഭിമാനവും പകുത്തു തന്നവൾ .ഏഴു വർഷമായി പഠിച്ചതും ചിന്തിച്ചതും ഒരുമിച്ചായിരുന്നു. പുതിയ ഒരു ലോകവും എനിക്കില്ല എന്ന് ഞാൻ പറഞ്ഞപോഴൊക്കെ നിനക്കായി ഞാൻ ഒരുക്കും പുതിയ ഭൂമി പുതിയ ആകാശം എന്ന് ഉറപ്പു പറഞ്ഞവൾ ഇപ്പോ പോയിരിക്കുന്നു'.

അവൾ ഒരു ആണ്‍ വിരോധി ആയിരുന്നില്ല, ആയിരുന്നത് ഞാനാണ്‌ . പത്തുവയസുള്ള എന്റെ  ശരീരത്തിൽ കാമം തീർത്ത ആണ്‍ വർഗതിനോട് എനിക്കു അന്ന് തൊട്ടു വിരോധമല്ല , മറിച്ച് ഒരു തരം അറപ്പും പേടിയും ആയിരുന്നു. പതിനഞ്ചാം വയസിൽ അവളെ കണ്ടുമുട്ടിയതു മുതലാണ് ഒരാണിന്റെ മുഖത്ത് നോക്കുന്നത്. പക്ഷെ പൊടുന്നനെ തന്നെ ഒരു ഇരുൾ വന്നു മൂടും എന്നെ , ലോകത്തിലെ ആണായ ആണൊക്കെ എന്നെ ഭോഗിക്കാൻ വരും. പിന്നെ ഇറുക്കി കണ്ണുകളടച്ചു ...നിലവിളിച്ചു ...നിശ്ചലമായി താഴേക്ക്‌ വീഴും. കുറച്ചൊക്കെ അത് മാറ്റിയെടുത്തത് അവളാണ് . ഏഴു വർഷങ്ങളിൽ അവളെനിക്കായി ആണില്ലാത്ത പുതിയ ഭൂമിയും ആകാശവും സൃഷ്ടിച്ചു . കല്യാണാലോചന എന്നാ ഭീകരതയ്ക്ക് അവൾ എനിക്കു തന്ന മറുപടി ആണ് ഞങ്ങൾ ഒരുമിച്ചുള്ള ഒരു ജീവിതം.

പക്ഷെ, രണ്ടു പെണ്ണുങ്ങൾ  ഒരുമിച്ചു ജീവികുന്നതും ലോയ ന്യായങ്ങല്കു അപവാധമാനെന്ന അറിവ് എനിക്കുണ്ടായിരുന്നില്ല. അവളുടെ വീട്ടുകാർ 'habeas corpus ' ഫയൽ ചെയ്തു എന്നെ ഒരു കുറ്റവാളി എന്ന്പോലെ കോടതിയിൽ നിർത്തിയപ്പോൾ ഞാൻ പറഞ്ഞു: അവൾ എന്റെ കൂട്ടുകാരിയെന്നു; എനിക്കു അവളില്ലാതെ ജീവിക്കാനാവില്ല എന്ന് . പക്ഷെ പലവുരു കോടതിപോലും സ്വവർഗാനുരാഗികൾ  എന്ന് ഞങ്ങളെ കൂകി കൂകി വിളിച്ചപ്പോൾ എനിക്ക് കരുത്തു തന്നവള്ക് അത് നഷ്ടമായി എന്ന് തോന്നുന്നു . ഒന്നേ നോക്കിയുള്ളൂ അവൾ എന്നെ കോടതി വളപ്പിൽ നിന്നകലുംബോൾ...      

ഓരോ വിധിയിലും ന്യായത്തിന്റെ തട്ട് താഴുമ്പോൾ പൊങ്ങുന്ന മറു തട്ടിൽ മുഴുവനും അന്യായമാണെന്ന് നമുക്ക് ഉറപ്പുണ്ടോ ?? 

എന്റെ ആണ്‍ ഭീതിയെ മറികടക്കാൻ, പേടികൂടാതെ ഈ ജീവിതം ജീവിച്ചു തീർക്കാൻ എനിക്കൊപ്പം അവൾ ചേർന്നതാണോ അന്യായം ??

ഒരു പ്രയംവരെ പെണ്ണ് പെണ്ണിനോടും ആണ്‍ ആണിനോടും മാത്രമേ കൂട്ട് കൂടാവു എന്ന് പഠിപ്പിച്ചു വളർത്തിയ നിങ്ങൾ തന്നെ അല്ലെ കുറച്ചു മുതിർന്നു കഴിഞ്ഞാൽ ഒരേ വർഗത്തിൽ പെട്ടവരോട് അടുപ്പം കൂടിയാൽ കൊമാകൾക്കകത്തു അടക്കം ചെയ്യുന്ന ചില പേരുകൾ കൊണ്ട് വിളിക്കുന്നത്‌??

ശരിയാ ..ഞാൻ സ്നേഹിച്ചു എന്റെ കൂട്ടുകാരിയെ , എല്ലാവരിലും അധികമായി . പക്ഷെ പ്രായമാകുമ്പോൾ ഒരനിനെ സ്നേഹിക്കാൻ വച്ച ശരീരവും മനസ്സും കുത്തി കീറിയതും ഈ ആണ്‍ സമൂഹ സാധാചാരികൾ തന്നെ  അല്ലെ ??

ഇങ്ങനെ നൂറായിരം ആണ്‍ ഭയങ്ങളാണ് പലപ്പോഴും പലതിനും കാരണമെങ്കിലും നിങ്ങള്ക്ക് ആർകെങ്ഗിലും ഉറപ്പു നൽകാനാവുമോ ഇവിടെ ഓരോ പെണ്ണും സുരക്ഷിതരാണെന്ന്?? 

ഇല്ലെങ്കിൽ ഇവിടെ നൂറായിരം ഞങ്ങൾ ഉണ്ടാവും. ഉറപ്പ്.... 

 പ്രിയ കൂട്ടുകാരി ...എന്നെ ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ ചോദിക്കുവാൻ പഠിപ്പിച്ചിട്ടു നീ പോയി ....ചിലപ്പോഴൊക്കെ മനുഷ്യനെ താളം തെറ്റിക്കുന്നതും ജീവിതത്തിലേക്ക് വിളക്കി ചേർക്കുന്നതും സ്നേഹം ആണ്. ഭോഗ നിഷ്ടമായ സ്നേഹത്തിൽ പൂർണ്ണത കാണുന്ന ഈ ലോകത്തിൽ വ്യത്യസ്തങ്ങളായ സ്നേഹ ഭാവങ്ങല്ക്ക് സ്ഥാനമില്ല. 

നീ പൊയ്കൊള്ളു......പക്ഷെ, ഞാൻ അണിഞ്ഞിരിക്കുന്നു ആ പേർ, ഇപ്പോൾ ഈ ഭയാനകമായ ഒറ്റപെടലിൽ കൂടി.... "ഒരു ലെസ്ബിയൻ"   
    

               
     
   

3 comments:

  1. . ഭോഗ നിഷ്ടമായ സ്നേഹത്തിൽ പൂർണ്ണത കാണുന്ന ഈ ലോകത്തിൽ വ്യത്യസ്തങ്ങളായ സ്നേഹ ഭാവങ്ങല്ക്ക് സ്ഥാനമില്ല.




    നീ പൊയ്കൊള്ളു......പക്ഷെ, ഞാൻ അണിഞ്ഞിരിക്കുന്നു ആ പേർ, ഇപ്പോൾ ഈ ഭയാനകമായ ഒറ്റപെടലിൽ കൂടി.... "ഒരു ലെസ്ബിയൻ"

    ethu eniku orupadishtamayi.but;tudakkathil aval ennathu matti avan ennu represent cheytirunnenkil.avasanam konduvannu;tangaloru lesbian aayirunnu ennu churul nivarthiyirunnenkil.it was a great story.ennu njan paranjene.ennirunnalum.i like u.sweet.....

    ReplyDelete
  2. ഉള്ളു പൊള്ളയായ feminist കാഴ്ചപ്പാട്‌ ആണെന്ന് തോന്നുന്നു ഈ കഥയിലെ കല്ല്‌ കടി.. ഓരോ വിധിയിലും ന്യായത്തിന്റെ തട്ട് താഴുമ്പോൾ പൊങ്ങുന്ന മറു തട്ടിൽ മുഴുവനും മൂടി കെട്ടേണ്ടി വരുന്ന വികാരങ്ങളാണ്..

    ReplyDelete
  3. പ്രിയ കൂട്ടുകാരി ...ഭോഗ നിഷ്ടമായ സ്നേഹത്തിൽ പൂർണ്ണത കാണുന്ന ഈ ലോകത്തിൽ വ്യത്യസ്തങ്ങളായ സ്നേഹ ഭാവങ്ങല്ക്ക് സ്ഥാനമില്ല.

    ReplyDelete