കാണാ മരണങ്ങൾ
ഷവറിൽ നിന്നും തണുത്ത വെള്ളം മുഖത്തേക്ക് വീഴുമ്പോൾ ശരീരമാകമാനം
ഐസ് പൊതിയുന്ന സുഖം . ശരീരത്തിൽ നിന്നും ഈ വെള്ളത്തിന് അഴുക്കല്ലേ
കഴുകി കളയാനാവൂ , അസ്വസ്തതകളെല്ലാം തന്നെ കുളി കഴിഞ്ഞും
ശരീരത്തിൽ ബാക്കി നിന്നു .
ഫോണ്‍ ബെല്ലടിച്ചു ; തലതുവർത്തി ഞാൻ കോൾ അറ്റണ്ട് ചെയ്തു . മുഖത്തിലൂടെ നൂലുപോലെ വെള്ളം ഒലിച്ചിറങ്ങി കൊണ്ടിരിക്കുമ്പോൾ ഫോണിന്റെ മറുതലക്കൽ ഒരു മരണവാർത്ത പറയുകയാണ് . നാട്ടിൽ നിന്നെത്തുന്ന മറ്റൊരു മരണം , എന്റെ കാണാ മരണങ്ങളുടെ കണക്കിൽ ഇതു പന്ത്രെണ്ടാം സ്ഥാനം പിടിച്ചു.
മരണ കണക്കുകൾ ഓർത്തു വയ്ക്കുന്ന ഒരു വിചിത്ര ജീവിയാണ് ഞാനെന്നത് തിരിച്ചറിഞ്ഞത് മൂന്നാം മരണം കേട്ടപ്പോഴാണ്. അതെന്റെ വല്യച്ചൻ ആയിരുന്നു. ചെന്നൈയി നിന്ന് ഞാനെത്തുന്നത് കാക്കാൻ കഴിയില്ലെന്നും ഞാൻ വരേണ്ടതില്ലെന്നും പറഞ്ഞപ്പോൾ അവസാന ഒരുനോക്കു എനിക്ക് കാണാൻ കഴിയാതെപോയ മൂന്നാമത്തെ ആൾ ഇത് --ഞാൻ നമ്പർ കൊടുത്തു .
അങ്ങനെ കാണാ മരണങ്ങളുടെ ലിസ്റ്റ് എന്റെ ഡയറി താളുകളിൽ വലിഞ്ഞുകേറി .
ഇതിപ്പോ പന്ത്രെണ്ടാം മരണം ! അതും എന്റെ പ്രിയ കൂട്ടുകാരി !
അവളുടെ ചിരികൾ എന്റെ കണ്‍ മുൻപിൽ എത്തുമ്പോൾ അവളെ അവസാനമായി കാണാൻ ആവില്ലല്ലോ എന്ന വേദന എന്നെ തളർത്തി . ദൈവമേ .....എന്തിനാ ഇങ്ങനെ മരണത്തിന്റെ കണക്കുകൾ എന്റെ മുൻപിൽ കൂട്ടി കൂട്ടി തരുന്നത് ?
നടുക്കം വിട്ടുമാറാനാവാതെ ഞാൻ ഡ്രസ്സ് ചെയ്തു . വെളിയിൽ കാത്തു കിടക്കുന്ന ഓഫീസ് വാൻ നിർത്താതെ ഹോണ്‍ അടിക്കുന്നു. വികാരങ്ങളില്ലാത്ത യന്ത്രം പോലെ എങ്ങനെയോ ഞാൻ റൂം ലോക്ക് ചെയ്തു വാനിൽ കയറി. ഓടി അകലുന്ന മരങ്ങളും , ഒരിക്കലും അവസാനിക്കില്ല എന്ന് തോന്നുന്ന ആകാശവും വെളിയിലേക്ക് നോക്കിയിരിക്കുന്ന എന്റെ കണ്ണുകളിൽ മാത്രം തങ്ങി നിന്നു . മനസ് അപ്പോഴും മരണ വാർത്തയിൽ തന്നെ ആണ് : "കഴിഞ്ഞ ദിവസം അവള് ഫോണിൽ സംസാരിച്ചപ്പോൾ, മണിക്കൂറുകൾ മുൻപിൽ അവളുടെ മരണം കാത്തു നിൽപുണ്ടെന്ന് പാവം അവൾ അറിഞ്ഞിരുന്നില്ലല്ലോ? ഒരു ആകസിടന്റ്ടു കൊണ്ട് ദൈവം അവളെ ഓരോർമ്മയാക്കി......"
രാത്രി ജോലിയോടുള്ള വിരസതയോടെ ഞാൻ ലോഗിൻ ചെയ്തു .ഞാൻ ഓഫീസ് ക്യാബിനിൽ ഇരിക്കുമ്പോഴും മരണ ചിന്തകൾ എന്നെ വലയം ചെയ്തു കൊണ്ടേ ഇരുന്നു .
നിർവികാര മുഖത്തിനു മേൽ മുഖം മൂടി ചാർത്തി ഞാൻ കസ്റ്റമരുടെ കൊളുകളിലേക്ക് . സംഭാഷണത്തിന്റെ ദൈർഖ്യം കൂടുമ്പോൾ എന്റെ നാസാദ്വാരത്തിലൂടെ അസ്വഭാവിക ഗന്ധം , മനസ് പറഞ്ഞു അത് മരണത്തിന്റെ ഗന്ധമെന്ന് . ഞാൻ തിരിച്ചറിഞ്ഞു എന്റെ ചുറ്റും എന്തോ വട്ടം കറങ്ങും പോലെ .ഫോണിൽ കസ്റ്റമർ എന്തൊക്കെയോ പറയുന്നുണ്ട് . ഇംഗ്ലീഷ് ഒരു ക്ഷണ മാത്രയിൽ എനിക്ക് അന്യമായി ; മറുപടി പറയാനാവാതെ ഞാൻ വാക്കുകൾക്കായി തപ്പിത്തടഞ്ഞു.തരിപ്പ് അടിമുത്തൽ മേല്പോട്ട് കയറുമ്പോലെ .ഞാൻ കരങ്ങുകയാണോ അതോ ഭൂമി സൂര്യനെ വിട്ടു എന്നെ ചുറ്റുകയാണോ?ഞാൻ നിലത്തേക്കു പതിക്കുമ്പോൾ കമ്പ്യൂട്ടറിൽ കോൾ "ended " കാണിക്കുന്നത് കണ്ടു .
എന്റെ അബോധ മനസ് കണ്ണുകൾ തുറന്നുപിടിച്ചു കാഴ്ചകൾ കണ്ടിരുന്നിരിക്കണം . പിന്നെടുല്ലതെല്ലാം അവ എന്നോട് കഥകളായി പറഞ്ഞു തരുകയായിരുന്നു.: 'നുരയും പതയും വായിൽ നിന്നും വരനുണ്ടായിരുന്നു കൊളീഗ്സു എന്നെ ഹോസ്പിറ്റലിൽ എത്തികുമ്പൊൽ . മറിച്ചും തിരിച്ചു ഇട്ടു അവർ എന്നെ നോക്കി .പിന്നെ ICU വിലേക്ക് . ഡോക്ടർ കണ്ണ് പൊളിച്ചു നോക്കിയെന്നു ---ഞാൻ കണ്ടില്ല --അപ്പോൾ ഒരുപക്ഷെ ആ പോളകൾക്കിടയിൽ ഉണ്ടായിരുന്നത് മരണത്തിന്റെ കറുത്ത ഗോളം ആയിരുന്നിരിക്കണം . വിഷം ഉള്ളിൽ ചെന്നെന്നു . ആദ്യം 48 മണിക്കൂർ സമയം പറഞ്ഞു . പിന്നെ അത് 24 മണികൂര് ആയി ചുരുങ്ങി . ഇപ്പോ പറയുന്നു അപകട നില തരണം ചെയ്തെന്നു . മരണം എന്നോട് പിന്നെ കാണാമെന്നു പറഞ്ഞകന്നു പോയി. ബോധം വന്നപ്പോൾ ശരീരത്തിന്റെ എവിടെയൊക്കയോ ട്യുബുകൾ ഉണ്ടെന്നു ഞാൻ കണ്ടു.
ഡോക്ടർ എത്തി , വിളിച്ചു --എന്തിനാണ് എത്രയും ടാബ്ലെട്സ് കഴിച്ചത്??
എന്ത് ??? ഞാൻ തരിച്ചു നോക്കി ...!
ഇല്ല ....ഞാൻ ഒന്നും കഴിചില്ലലോ , പിന്നെങ്ങനെ ???.....!
ഓർമ്മിച്ചെടുക്കാൻ എന്റെ ബുദ്ധി വർക്ക് ചെയ്തു തുടങ്ങിയിട്ടില്ല . അത് ഇപ്പോഴും പാതി മയക്കത്തിൽ തന്നെ . കണ്ണ് തുറന്ന എന്നെ .....വെള്ളം ചോദിച്ച എന്നെ ഇനി ഒബ്സെർവെഷനിലെക്കു മാറ്റാമെന്നായി . സ്ട്രചെറിൽ എന്നെ നീക്കുമ്പോൾ ഒരു സ്ക്രീനിനപ്പുറ ത്തായി ഒരാൾ .... നേഴ്സ് പറഞ്ഞു : 'ആത്മഹത്യാ ശ്രമം നടത്തിയതാണ് , ഭാഗ്യം ഭാര്യ കണ്ടു . അപകട നില തരണം ചെയ്തതായിരുന്നു , അയാളെ ഒബ്സെർവെഷനിലെക്കു മാറ്റാനായി സ്ട്രെചെറും എത്തി , അപ്പോഴേക്കും വീണ്ടും അസ്വസ്ഥത' ...
ഒക്സിജെൻ മാസ്കിനിടയിലൂടെ ആ മൂക്ക് ആർത്തിയോടെ ശ്വസിക്കുന്നത് ഞാൻ ഒരു ക്ഷണനേരം കണ്ടു ....
ശരീരമാകമാനം തളർച്ച . ഞാനുറങ്ങി ഉറങ്ങി പോകുന്നു . എപ്പഴോ കണ്ണ് തുറന്നു . ടീം ലീഡർ അരികിലുണ്ടായിരുന്നു.
:how you feeling now ??
:feel better ....(ഞാൻ ഇംഗ്ലീഷ് തിരിച്ചു പിടിച്ചു മറുപടി പറഞ്ഞു )
:Dont worry .... ഉടനെ ഡിസ്ചാർജ് ആകും . വീട്ടിൽ പോയി റെസ്റ്റ് ചെയ്തോളു . ഞാൻ ലീവിന് അപ്ലൈ ചെയ്തോളാം . One week , no office , no work .....take rest and take care baby .....(അയാള് ചിരിക്കാൻ ശ്രമിച്ചിട്ട് ഇളിച്ചുകൊണ്ടു പറഞ്ഞു )
ഞാൻ ഒക്കെയും മൂളി കേട്ടു .
പിറ്റേന്ന് ഫ്രണ്ട്സ് എന്നെ വീട്ടിലെത്തിച്ചു . അലങ്കൊലപെട്ട് കിടന്ന മുറിയിൽ കഴിഞ്ഞു പോയ ആ ദിവസം , പകൽ കുടിച്ച വെള്ളത്തിൻ ഗ്ലാസ് മറിഞ്ഞു കിടക്കുന്നു . പ്രാണികൾ അതിനു ചുറ്റും ചത്തും . ഓർമ്മകൾ തിരിച്ചെത്തിയത് പോലെ .... ദൈവമേ ....ഞാൻ കുടിച്ചത് ഇരുപതു ഉറക്കഗുളികകൾ ഇട്ടിരുന്ന ആ വെള്ളമായിരുന്നോ ??? സ്തംഭിച്ചു പോയി ഞാൻ .....ഞാൻ മരണ ശ്രമം ഒന്നും നടത്തിയില്ല ...പക്ഷെ ഇതു???
ഇന്നലെ പകൽ ഉറങ്ങാൻ കിടകുമ്പോൾ പതിവുള്ള ഒരുറക്ക ഗുളിക എടുത്തതാണ്,രാത്രി ജോലിക്കാരിക്ക് പകലുറക്കം അത്ര എളുപ്പമല്ലല്ലോ . പക്ഷെ അമ്മയുടെ ഫോണ്‍ വന്നപ്പോൾ ഈ ഗുളിക കഴിപ്പു ഇനി വേണ്ടെന്നു വെച്ച് എല്ലാം ആ ഗ്ലാസിലെ വെള്ളത്തിലേക്ക് കുടഞ്ഞിട്ടു . പക്ഷെ വൈകുന്നേരത്തെ മരണ വാർത്ത എന്റെ പ്രജ്ഞയെ മയക്കി ആ വെള്ളം എന്നെ കുടിപ്പിച്ചു ....ഞാൻ അറിയാതെ തന്നെ.....
എന്റെ കഥകൾ കേട്ട് കൂടെ നിന്നവർ ചിരിച്ചു . അവരില ഒരാൾ പറഞ്ഞു : നിന്റെ സമയം ഇനിയും എത്തിയിട്ടില്ല , അല്ലെങ്കിൽ 48 മണിക്കൂർ മാത്രം നിന്റെ ആയുസ്സിനു ദൈർഘ്യം പറഞ്ഞിട്ട് ഇപ്പോൾ ഇങ്ങനെ ഇരിക്കുമോ???
മറ്റൊരാൾ തിരുത്തി : അത് അങ്ങനെ അല്ല , ഇവളുടെ മരണത്തിനു ആള് മാറിയതാണ് .
: എന്ത് ???
: അതേ ...ഇവളോടൊപ്പം ആ ആളില്ലേ ICU വിൽ , അയാൾക്ക് നന്നേ കുറവായതാനുപോലും. ഇവൾ ക്രിറ്റിക്കൽ സ്റ്റേജ് തരണം ചെയ്തു കണ്ണുതുറന്നപ്പോൾ , സാധാരണ ജീവിതത്തിലേക്ക് വന്നയാൾ കണ്ണടച്ചു . എന്താ നീ മരണത്തിനു കൈക്കൂലി കൊടുത്തോ ???
ഒരു മരവിപ്പ് ....ചുറ്റും ഇരുട്ടും ...കേട്ടില്ലേ മരണത്തിനും ആള് മാറുമെന്ന് .... ഞാൻ വിറച്ചു വിറച്ചു താഴേക്ക് ....
ഒരു മരണ വാർത്ത തന്ന ഞെട്ടലുകളും പ്രത്യാഘാതങ്ങളും മാറും മുൻപേ ഇതാ മറ്റൊന്നും കൂടെ . എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോൾ മനസ് പറഞ്ഞു ; നിന്റെ കാണാ മരണങ്ങളുടെ ലിസ്റ്റിൽ ഇതു പതിമൂന്നാം നമ്പർ .....ആ അജ്ഞാതൻ .....അതും നിന്റെ മരണം തട്ടിപ്പറിച്ച ആൾ ........

നാം ഒരു മരണവാര്ത്ത അറിയുമ്പോൾ സ്വാഭാവികമായും ദു:ഖിക്കും. ലോലഹൃദയർ ആണെങ്കിൽ അത് വീണ്ടും വീണ്ടും മനസ്സിലേക്ക് വരും. വീണ്ടും അതുകേൾക്കുമ്പോൾ, മനസ്സില് മരണത്തിന്റെ കണക്കെടുപ്പ് ആയി. അതൊക്കെ താനുമായി ബന്ധപ്പെടുത്തും. ഇതൊക്കെ സാധാരണം. ഇതേക്കുറിച്ച് എഴുതിയത് നന്നായി - കൃത്രിമത്വം കലരാതെ. വീണ്ടും എഴുതുക. ഭാവുകങ്ങൾ.
ReplyDeleteവളരെ നന്ദി പ്രിയ ഡോക്ടർ..... വായനക്കും അഭിപ്രായങ്ങൾകും.
Delete