Monday, August 5, 2013


           "writer's  block "


തണുപ്പ് അത് ശരീരത്തിലും മനസിലും. ഇഴഞ്ഞുനീങ്ങുന്ന സമയ സൂചികൾ - നേരം പോവുന്നില്ലലോ ??- മനസ് പറഞ്ഞു. ഇനി എന്താ ചെയ്ക ? ഉറങ്ങാൻ മനസിന്‌ താല്പര്യം ഇല്ല , വെളിയിലെ തണുപ്പിലേക്ക് നടക്കാൻ പോകുവാൻ ശരീരത്തിനും താല്പര്യമില്ല . ഇങ്ങനെ ശരീര മനസുകളുടെ ചേരുചെരാ പോരുത്തകേടിൽ ഞാൻ എന്നാ വ്യക്തിക് എന്ത് ചെയ്യാനാവും?



പരതിനോക്കി, പാതിയായ ഒരു വോഡ്ക കുപ്പിയുണ്ട്.എന്തോ അതിനോടും ഒരു വിരക്തി. "ക്ലാസ്സിക്‌ മയില്ട്"  രണ്ടും കല്പിച്ചു പുകച്ചു; ചിന്തിച്ചു നോക്കി - ഇനി എന്താ ചെയ്ക ? അല്ല എല്ലാ മനുഷ്യർകും ഇത്തരം ചില നിമിഷങ്ങളില്ലേ ജീവിതത്തിൽ? എന്തു ചെയ്താ മനുഷ്യൻ ഇത്തരം സന്ദർഭങ്ങളെ കടന്നു പോവുക ??

ചുരുണ്ട് തോള്അറ്റം വരെ ഉള്ള മുടിയിഴകളിൽ കൈഓടിച്ചു ഞാൻ വീണ്ടും ആലോചനയിലേക്ക് തന്നെയെത്തി. ടേബിൾ ലാമ്പ് അണച്ചും തെളിച്ചും ആലോചന തന്നെ . ഇരുൾ പ്രകാശത്തിന്റെ വേലിയെറ്റത്തിൽ    മനസ് പറഞ്ഞു : "സൈറാ! നീ ഇതു കടലാസിലേക്ക് പകർത്തൂ ...."

തണുത്തു വിറയ്ക്കുന്ന കൈകൾക്കു എന്തോ പേനയിലേക്ക്‌ നീളാൻ മടുപ്പ്, പിന്നെ പയ്യെ പയ്യെ ഞാൻ ഉറച്ചു എഴുതാം എന്ന്.... കുറച്ചായി ഈ വെള്ള പ്രതലത്തിൽ മഷി പടർത്തിയിട്ട്‌ (ഉള്ളു ചിരിക്കുന്നു ) സൈറാ എന്ന ഞാൻ ആഗ്രഹിച്ചിട്ടും ആയി തീരാത്ത എഴുത്തുകാരിയുടെ കുപ്പായം അങ്ങനെ ഈ രാത്രിയിലേക്ക്‌ എടുത്തണിഞ്ഞു .

മനസു പകർത്തുവാൻ വീണ്ടും കൈകൾ വിസ്സമ്മതിച്ചു . ഒരുതരം മരവിപ്പ്. എനിക്ക് എഴുതണം .....ഞാൻ ഉറക്കെ പറഞ്ഞു .പക്ഷെ എന്റെ എഴുത്തുകോൽ ചലിക്കുന്നില്ല . പണിമുടക്ക്‌ ഒരുതരത്തിൽ പറഞ്ഞാൽ .
വീണ്ടും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇടവേളകളിൽ കൂടി ഞാൻ ആലോചിച്ചു . മനസ്‌ എവിടെയോ ഉടക്കി നിന്നു്........????

എന്നോട് കഥകള് പറഞ്ഞുതരാറുള്ള ഒരു മുഖത്തിൽ ഒരുപാട് കാലത്തിനുശേഷം മനസ്‌ എത്തിച്ചേർന്നു. ശബ്ധതിലൂടവട്ടെ ഒരുപാട് നാളുകൾ പിന്നിലേക്കുള്ള ഈ തിരിഞ്ഞു നോട്ടം .

ഞാൻ ഫോണ്‍ എടുത്തു , മൂന്നാമത്തെ ഡയൽ ടോണ്‍ അവസാനിച്ചപ്പോഴേക്കും പുരുഷ ശബ്ദം മറുതലക്കൽ : ഹലോ

 ഞാൻ : ശ്രീ .....

ശ്രീ : സൈറാ ! നീ ....

പിന്നെ രണ്ടു നിമിഷത്തിന്റെ മൌനം .

ഞാൻ:  ശ്രീ , എനിക്ക് എഴുതണം ...എന്നോട് സംസാരിക്കു അൽപനേരം.

ഒരു ചിരിയായിരുന്നു അവിടെ നിന്നു് ഇങ്ങോട്ട്.

ശ്രീ : ഇത്രയും  നാൾ നീ എവിടാരുന്നു സൈറാ ?

ഞാൻ :  ഒരു അജ്ഞാതവാസം . എന്നെ പണ്ട് അറിഞ്ഞവരിൽ നിന്നും എല്ലാരിൽ നിന്നും ഒരു ഒളിച്ചോട്ടം ...

ശ്രീ : ഇയാൾ .....അല്ലെങ്കിൽ വേണ്ട.....ചോദിക്കാൻ മനപൂർവ്വം മറന്നവ ചോദിക്കുന്നില്ല .അല്പനേര എന്തെങ്കിലും പറ....നിന്റെ മുൻപിൽ വന്നിരുന്നു സംസാരിക്കുവാൻ തോന്നണുണ്ട് എനിക്കിപ്പോൾ , പക്ഷെ.....ഹും !...നീ പറയു , നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ ?

ഞാൻ: ഹും !..."writer's  block " ...അതെ അത് തന്നെ. സൈറാ ലേബലുള്ള ഒരു എഴുത്തുകാരി അല്ലായെങ്കിലും, പകുതിആകിയവ , മനസ്സിൽ കൂട്ടം തെറ്റി കിടക്കുന്നവ , അങ്ങനെ അപൂർണ്ണങ്ങളായ അനവധി എഴുത്തിന്റെ, അല്ല എഴുത്ത് കെട്ടുകളുടെ എഴുത്തുകാരിയാണ് ഞാൻ ഇപ്പോൾ. writer 's block  അതാണെന്റെ അസുഖം. എനിക്ക് ഒന്നെങ്കിലും എഴുതി പൂർത്തിയാക്കണം ശ്രീ . അല്ലെങ്കിൽ...ഞാൻ ....ഞാൻ ....!എനിക്ക് വയ്യ ഇനിയും പാതിയായ ബീജങ്ങളെ വഹിച്ചു ഒരിക്കലും പ്രസവിക്കാതെ ജീവിക്കുവാൻ ..

മൌനത്തിന്റെ ചില നിമിഷങ്ങൾക് ശേഷം അവൻ പറഞ്ഞു തുടങ്ങി .....

മണികൂറുകൾ തണുപ്പ് മറന്നു , എഴുത്ത് മറന്നു , സൈറാ എന്ന എന്നെ മറന്നു ഞാൻ വീണ്ടും അയാളുടെ വാക്കുകളിൽ ഏറി സഞ്ചരിച്ചു .ഒരു ഭാവന സഞ്ചാരം , കഥകളെ കണ്ടറിഞ്ഞു.... തൊട്ടറിഞ്ഞു.... ഒക്കെ ....

ചില നിമിഷങ്ങളിൽ നമ്മൾ മനുഷ്യർ ഇങ്ങനെയാണ് .....കണ്ടറിഞ്ഞ ഒരായിരം ആളുകളിൽ നിന്നു് ഒരാളിലേക്കു ....ഒരാളിലേക്കു മാത്രമായി ചേക്കേറും . അയാളുടെ ഭാവനകളിൽ വാക്കുകളിൽ ഒക്കയായി മാത്രം . ആ നിമിഷങ്ങളിൽ നമ്മൾ മനുഷ്യർ വെറും രണ്ടായി മാറ്റപെടുന്നു- "ഞാനും നീയും മാത്രമായി', .....

'ഞാനും അവനുമായി മാറിയ നിമിഷങ്ങൾ....പറഞ്ഞു തീർത്ത കഥാ സഞ്ചാരങ്ങൾ ; അവയാവട്ടെ ഇനി എനിക്ക് എഴുതുവാൻ ഉള്ളത് ' : കോളിൽ നിന്നു് മടങ്ങിയെത്തിയപ്പോൾ മനസ്‌ പറഞ്ഞു.

അതെ , അങ്ങനെ എഴുത്തുകാരിയെ തടഞ്ഞു വച്ചിരുന്ന തടസ്സങ്ങൾ ഭേദിച്ചു "സൈറാ" പുറത്തു വന്നു .

ആദ്യ പ്രസിദ്ധീകരണം - "അവസാനിക്കാത്ത ആകാശങ്ങളുടെ കീഴിൽ"  -      ബൈ  സൈറാ.......  
  

5 comments:

  1. ചില നിമിഷങ്ങളിൽ നമ്മൾ മനുഷ്യർ ഇങ്ങനെയാണ് .....കണ്ടറിഞ്ഞ ഒരായിരം ആളുകളിൽ നിന്നു് ഒരാളിലേക്കു ....ഒരാളിലേക്കു മാത്രമായി ചേക്കേറും . അയാളുടെ ഭാവനകളിൽ വാക്കുകളിൽ ഒക്കയായി മാത്രം . ആ നിമിഷങ്ങളിൽ നമ്മൾ മനുഷ്യർ വെറും രണ്ടായി മാറ്റപെടുന്നു- "ഞാനും നീയും മാത്രമായി', .....

    ReplyDelete
  2. madhavikkuttiyude pusthakangal vayichitundu.alle..?

    ReplyDelete