Thursday, August 8, 2013

           പുന:സംഗമം 

ഒരുനാൾ ഞാൻ മരിച്ചു കഴിയുമ്പോൾ
എന്നെ ദഹിപ്പിക്കും ,



ചാരമായി  ഞാൻ കാറ്റി ലുണ്ടാവും .
ആ കാറ്റ് നീ ശ്വ സിക്കുമ്പോൾ  ഞാൻ
നിന്റെ ഉള്ളിലേക്ക് പോകും
നിന്റെ ജീവ വായുവായി .

നീരാവിയായി ഞാൻ ആകാശത്തിൽ ചെന്ന്
മഴയായി തിരിച്ചുവരും .
പിന്നെ വെള്ളമായി നിന്റെ ദാഹം തീര്ക്കും.

ഒടുവിൽ  ഒരുന്നാൾ നീയും മണ്ണോടു ചേരുമ്പോൾ
ആ മണ്ണായി ഞാൻ നിന്നെ പൊതിയും.
അങ്ങനെ ഞാൻ നിന്നിൽ അലിയും ,
ഞാനും നീയും ഒന്നാകും......

2 comments: