മഴ വിചാരങ്ങൾ
പുറത്ത് മഴ കനക്കുന്നു , അകത്ത് ഇരുളും .
ഈ രാത്രിയിൽ ജനാലയിലൂടെ മഴയെ കാണാൻ എന്ത് രസമാണെന്നോ ??
നൂലുപോലെ അടര്ന്നടർന്നു ഭൂമിയിലേക്ക് പതിക്കുമ്പോൾ പ്രകൃതിയും ഞാനും ഒരുപോലെ തണുക്കുന്നു .
മരച്ചില്ലകളിൽ നിന്നും ഇലകളിലേക്ക് അവിടെ നിന്നും ചിന്നി ചിതറി താഴേക്കും പതിക്കുന്ന മഴയുടെ സംഗീതം .
ഈ മഴയ്ക്ക് എത്ര ആരാധകരെന്നോ ? ഓടിട്ട വീട്ടിലിരുന്നു മഴയെ ആസ്വദിക്കുന്ന പ്രിയ A S ; രാത്രിമഴയെ പ്രണയിക്കുന്ന സുഗത കുമാരിയും ; ചലച്ചിത്ര ലോകത്ത് മഴയെ അലിയിചെടുത്ത പത്മരാജനും അവരിൽ ചിലർ മാത്രം . ഈ ഞാനും ഇവളെ പ്രണയിക്കുന്നു , സ്നേഹിക്കുന്നു , അനുഭവിച്ചറിയുന്നു .
കുട്ടികാലത്ത് മഴയിൽ തിമിർത്താടി മഴയുടെ വരവും അവളെയും ആസ്വദിക്കുമായിരുന്നു . പിന്നീടു, ഋതുമതി ആയശേഷം വീടിൻറെ ഇറയത്തും ഇളം തിണ്ണയിലും ആയി മഴകളികൾ . ഇപ്പോൾ ഇങ്ങനെ ജനലഴികളിൻ ഇടയിലൂടെ മഴയെ നോക്കി കാണാൻ ആണ് ഇഷ്ടം .
വേനലിനുശേഷം ശേഷം വരണ്ട ഭൂമിയിൽ പെയ്തിറങ്ങുന്ന മഴ ജീവന്റെ തുടിപ്പുകളെ പുനരുത്ഥാനം ചെയ്യുന്നു . പക്ഷെ അവൾ ആടി തിമിർക്കുമ്പോൾ
മഹാരുദ്രയെപോലെ ജീവന്റെ ശേഷിപ്പുകളെ ഇല്ലാണ്ടാകുന്നു.
എങ്കിലും
മഴയുടെ എല്ലാ ഭാവഭേദങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു . വിക്ടർ ജോര്ജിനെപോലെ അവളെ പ്രണയിച്ച് , അവളിൽ അലിഞ്ഞുചേരാൻ ആഗ്രഹിക്കാറും ഉണ്ട് .
എന്റെ ഉള്ളിലെ മഴനൂൽ കനവുകൾ അനവധിയാണ് . എണ്ണിയാൽ ഒടുങ്ങാത്ത തുള്ളികൾ കോർത്തിണക്കിയ ആ മഴപോലെ .........തീരാത്ത ഒരുപാട് മോഹങ്ങളുമായി , എണ്ണി തിട്ടപെടുത്താനാവാത്ത കനവുകളുമായി ഞാൻ , അല്ല നമ്മളോരോരുത്തരും .....മഴയിൽ കണ്ണീരിനെ മറച്ചു, ചിരി നമുക്ക് നല്കിയ ചാപ്ലിനെ പോലെ, എനിക്കും മഴയിൽ മാത്രം കരയാനാണ് ഇഷ്ടം . അപ്പൊ ഇടിയും മിന്നലും മഴയ്ക്ക് അകമ്പടിക്കാരാവുംപോലെ ദുഖവും കണ്ണീരും എനിക്ക് കൂട്ടാവുന്നു , ചില മഴ നിമിഷങ്ങളിൽ .
അങ്ങനെ മഴയെ അറിഞ്ഞ നാൾ മുതൽ ,അവളെന്റെ ഒപ്പം നടന്ന് എന്റെ എല്ലാമായിതീർന്നു . ഇന്നീ മുറികുള്ളിലിരുന്നു മഴയെക്കുറിച്ച് എഴുതുമ്പോൾ ഞാൻ പറയാതെ പറയുന്നു അവളെന്റെ ആരൊക്കെയോ ആണ്: എന്നിലേക്ക് ഇറങ്ങി എന്നെ തണുപ്പിക്കുന്നവൾ ; എന്നിൽ അലിഞ്ഞു കുളിരണിയിക്കുന്നവൾ ; എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാൻ ചില മഴ നിമിഷങ്ങൾ തന്നവൾ ........
ഒടുവിൽ ,
ഒരു മഴ പോലെ പെയിതു പെയിത് അവസാനിക്കുമ്പോൾ ഏഴു വർണ്ണങ്ങളാൽ തീർത്ത മഴവില്ലുപോലെ .....ഓർമ്മകൾ മാത്രം .....ബാക്കിയാവുന്നു ഈ തീരത്ത് .......

മഴ - കവികളുടെ, കഥാകൃത്തുക്കളുടെ ഇഷ്ട സുഹൃത്ത്....
ReplyDeleteബ്ലോഗ് നന്നായിരിക്കുന്നു. ആശംസകൾ.
കുളിര്‍മഴ, കുളിര്‍തെന്നൽ, ഇളം ചൂട് - ഇതൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. എന്നാൽ.... മനുഷ്യര്‍ പൈശാചികഭാവം കൈക്കൊള്ളും പോലെ, ഈ പ്രകൃതി സൃഷ്ടികളും ചിലപ്പോൾ അങ്ങിനെ ആകാറുണ്ട്. യഥാക്രമം തകര്‍ത്തു പെയ്യുന്ന പേമാരി (പെരുമഴ), ആഞ്ഞടിക്കുന്ന കൊടുംകാറ്റ്, സംഹാരതാണ്ടാവമാടുന്ന തീ എന്നിങ്ങിനെയൊക്കെ. മനുഷ്യര്‍ മനുഷ്യരെ മനസ്സിലാക്കി പെരുമാറുംപോലെ, ഈ പ്രകൃതിയോടും, ബന്ധപ്പെട്ട കാര്യങ്ങളോടും അറിഞ്ഞു പെരുമാറണമെന്നു മാത്രം. അപ്പോൾ.... നല്ല മനുഷ്യര്‍ക്ക്, ദൈവത്തെ/പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക്, അനുസരിക്കുന്നവര്‍ക്ക്, എല്ലാത്തി നെയും/എല്ലാവരെയും ഉൾക്കൊള്ളാനാവും, സ്നേഹിക്കാനാവും, കലാപരമായി ചിന്തിക്കാനാവും, ഭാവനാസമ്പന്നരാവാൻ സാധിക്കും, ജീവിതം ആസ്വദിക്കാനാവും.......
വളരെ നന്ദി ഡോക്ടർ സാർ.....വായനക്കും ആശംസകള്‍ക്കും .
Deleteതീര്‍ച്ചയായും മഴയെന്നത് ഓരോ എഴുത്തുകാരുടെയും ചങ്ങാതിയാണ് ..... താങ്കളുടെ അഭിപ്രായത്തോടെ ഞാൻ തീര്‍ച്ചയായും യോജിക്കുന്നു, മനുഷ്യരെ മനസിലാക്കി പെരുമാറും പോലെ പ്രകൃതിയെയും മനസിലാക്കി നാം ജീവിക്കണം , പ്രകൃതിയ കണ്ടറിഞ്ഞു തൊട്ടറിഞ്ഞു ഒക്കെ ഈ മനുഷ്യായുസ് ആസ്വദിച്ചു ജീവിച്ചു തീര്‍ക്കണം .
ആശംസകൾ.
ReplyDeleteകമന്റ് അടിക്കുമ്പോൾ വെരിഫികേഷൻ കോഡ് ചോദിക്കുന്നത് ഒഴിവാക്കൂ..കമന്റ് അടിക്കാൻ എത്തുന്നവരെ സഹായിക്കൂ.. അറിയഞ്ഞിട്ടാനെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കൂ..
ReplyDeleteഷാഹിദ് വളരെ നന്ദി , വരവിനും വായനക്കും .....കമന്റ് ഇടാനുള്ള ബുദ്ധിമുട്ടുകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട് , അത് ശ്രദ്ധയിൽ പെടുത്തിയതിനു പ്രത്യേകം നന്ദി
DeleteIf a group of hundred people are asked to write on rain, each one would have imagination running riot to scribble something…
ReplyDeleteSuch a beautiful phenomenon to write on and you have done it well…
thank u deeps.....thank u very much for ur comments, and the the time u spent on my blog
Delete