Friday, August 30, 2013

 മഴ  വിചാരങ്ങൾ

                                                         


പുറത്ത്  മഴ  കനക്കുന്നു ,  അകത്ത്  ഇരുളും .

ഈ  രാത്രിയിൽ  ജനാലയിലൂടെ  മഴയെ  കാണാൻ  എന്ത് രസമാണെന്നോ ??

നൂലുപോലെ  അടര്ന്നടർന്നു  ഭൂമിയിലേക്ക്‌ പതിക്കുമ്പോൾ  പ്രകൃതിയും  ഞാനും  ഒരുപോലെ  തണുക്കുന്നു .



മരച്ചില്ലകളിൽ   നിന്നും  ഇലകളിലേക്ക്  അവിടെ  നിന്നും  ചിന്നി  ചിതറി  താഴേക്കും  പതിക്കുന്ന  മഴയുടെ  സംഗീതം .

ഈ മഴയ്ക്ക്  എത്ര  ആരാധകരെന്നോ ? ഓടിട്ട  വീട്ടിലിരുന്നു  മഴയെ ആസ്വദിക്കുന്ന  പ്രിയ  A  S ; രാത്രിമഴയെ  പ്രണയിക്കുന്ന  സുഗത  കുമാരിയും ; ചലച്ചിത്ര  ലോകത്ത്  മഴയെ  അലിയിചെടുത്ത  പത്മരാജനും  അവരിൽ  ചിലർ  മാത്രം . ഈ  ഞാനും  ഇവളെ  പ്രണയിക്കുന്നു , സ്നേഹിക്കുന്നു , അനുഭവിച്ചറിയുന്നു .

കുട്ടികാലത്ത്  മഴയിൽ  തിമിർത്താടി  മഴയുടെ വരവും  അവളെയും ആസ്വദിക്കുമായിരുന്നു . പിന്നീടു, ഋതുമതി  ആയശേഷം  വീടിൻറെ  ഇറയത്തും  ഇളം  തിണ്ണയിലും  ആയി  മഴകളികൾ .  ഇപ്പോൾ  ഇങ്ങനെ   ജനലഴികളിൻ  ഇടയിലൂടെ  മഴയെ  നോക്കി  കാണാൻ  ആണ് ഇഷ്ടം .

വേനലിനുശേഷം  ശേഷം  വരണ്ട  ഭൂമിയിൽ  പെയ്തിറങ്ങുന്ന  മഴ  ജീവന്റെ  തുടിപ്പുകളെ പുനരുത്ഥാനം  ചെയ്യുന്നു .  പക്ഷെ  അവൾ ആടി  തിമിർക്കുമ്പോൾ
മഹാരുദ്രയെപോലെ  ജീവന്റെ  ശേഷിപ്പുകളെ   ഇല്ലാണ്ടാകുന്നു.

എങ്കിലും

മഴയുടെ  എല്ലാ ഭാവഭേദങ്ങളെയും  ഞാൻ  ഇഷ്ടപ്പെടുന്നു . വിക്ടർ  ജോര്ജിനെപോലെ  അവളെ  പ്രണയിച്ച്‌ ,  അവളിൽ  അലിഞ്ഞുചേരാൻ  ആഗ്രഹിക്കാറും  ഉണ്ട് .

എന്റെ  ഉള്ളിലെ  മഴനൂൽ  കനവുകൾ  അനവധിയാണ് . എണ്ണിയാൽ  ഒടുങ്ങാത്ത തുള്ളികൾ കോർത്തിണക്കിയ  ആ മഴപോലെ .........തീരാത്ത ഒരുപാട് മോഹങ്ങളുമായി , എണ്ണി  തിട്ടപെടുത്താനാവാത്ത കനവുകളുമായി  ഞാൻ ,  അല്ല  നമ്മളോരോരുത്തരും .....മഴയിൽ  കണ്ണീരിനെ  മറച്ചു,  ചിരി നമുക്ക് നല്കിയ ചാപ്ലിനെ  പോലെ, എനിക്കും മഴയിൽ  മാത്രം കരയാനാണ് ഇഷ്ടം . അപ്പൊ ഇടിയും മിന്നലും മഴയ്ക്ക് അകമ്പടിക്കാരാവുംപോലെ  ദുഖവും  കണ്ണീരും  എനിക്ക്  കൂട്ടാവുന്നു , ചില  മഴ നിമിഷങ്ങളിൽ .

അങ്ങനെ മഴയെ അറിഞ്ഞ നാൾ മുതൽ ,അവളെന്റെ ഒപ്പം നടന്ന്  എന്റെ എല്ലാമായിതീർന്നു .  ഇന്നീ  മുറികുള്ളിലിരുന്നു  മഴയെക്കുറിച്ച്  എഴുതുമ്പോൾ  ഞാൻ പറയാതെ പറയുന്നു  അവളെന്റെ  ആരൊക്കെയോ ആണ്: എന്നിലേക്ക്‌ ഇറങ്ങി എന്നെ തണുപ്പിക്കുന്നവൾ ; എന്നിൽ അലിഞ്ഞു കുളിരണിയിക്കുന്നവൾ ; എക്കാലവും ഓർമ്മയിൽ  സൂക്ഷിക്കാൻ ചില മഴ നിമിഷങ്ങൾ  തന്നവൾ ........

ഒടുവിൽ ,

ഒരു മഴ പോലെ പെയിതു  പെയിത്  അവസാനിക്കുമ്പോൾ ഏഴു വർണ്ണങ്ങളാൽ തീർത്ത  മഴവില്ലുപോലെ .....ഓർമ്മകൾ മാത്രം .....ബാക്കിയാവുന്നു  ഈ തീരത്ത് .......


7 comments:

  1. മഴ - കവികളുടെ, കഥാകൃത്തുക്കളുടെ ഇഷ്ട സുഹൃത്ത്‌....
    ബ്ലോഗ്‌ നന്നായിരിക്കുന്നു. ആശംസകൾ.
    കുളിര്മഴ, കുളിര്തെന്നൽ, ഇളം ചൂട് - ഇതൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. എന്നാൽ.... മനുഷ്യര് പൈശാചികഭാവം കൈക്കൊള്ളും പോലെ, ഈ പ്രകൃതി സൃഷ്ടികളും ചിലപ്പോൾ അങ്ങിനെ ആകാറുണ്ട്. യഥാക്രമം തകര്ത്തു പെയ്യുന്ന പേമാരി (പെരുമഴ), ആഞ്ഞടിക്കുന്ന കൊടുംകാറ്റ്, സംഹാരതാണ്ടാവമാടുന്ന തീ എന്നിങ്ങിനെയൊക്കെ. മനുഷ്യര് മനുഷ്യരെ മനസ്സിലാക്കി പെരുമാറുംപോലെ, ഈ പ്രകൃതിയോടും, ബന്ധപ്പെട്ട കാര്യങ്ങളോടും അറിഞ്ഞു പെരുമാറണമെന്നു മാത്രം. അപ്പോൾ.... നല്ല മനുഷ്യര്ക്ക്, ദൈവത്തെ/പ്രകൃതിയെ സ്നേഹിക്കുന്നവര്ക്ക്, അനുസരിക്കുന്നവര്ക്ക്, എല്ലാത്തി നെയും/എല്ലാവരെയും ഉൾക്കൊള്ളാനാവും, സ്നേഹിക്കാനാവും, കലാപരമായി ചിന്തിക്കാനാവും, ഭാവനാസമ്പന്നരാവാൻ സാധിക്കും, ജീവിതം ആസ്വദിക്കാനാവും.......

    ReplyDelete
    Replies
    1. വളരെ നന്ദി ഡോക്ടർ സാർ.....വായനക്കും ആശംസകള്ക്കും .
      തീര്ച്ചയായും മഴയെന്നത് ഓരോ എഴുത്തുകാരുടെയും ചങ്ങാതിയാണ് ..... താങ്കളുടെ അഭിപ്രായത്തോടെ ഞാൻ തീര്ച്ചയായും യോജിക്കുന്നു, മനുഷ്യരെ മനസിലാക്കി പെരുമാറും പോലെ പ്രകൃതിയെയും മനസിലാക്കി നാം ജീവിക്കണം , പ്രകൃതിയ കണ്ടറിഞ്ഞു തൊട്ടറിഞ്ഞു ഒക്കെ ഈ മനുഷ്യായുസ് ആസ്വദിച്ചു ജീവിച്ചു തീര്ക്കണം .

      Delete
  2. Replies
    1. ഷാഹിദ് വളരെ നന്ദി , വരവിനും വായനക്കും .....കമന്റ്‌ ഇടാനുള്ള ബുദ്ധിമുട്ടുകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട് , അത് ശ്രദ്ധയിൽ പെടുത്തിയതിനു പ്രത്യേകം നന്ദി

      Delete
  3. If a group of hundred people are asked to write on rain, each one would have imagination running riot to scribble something…
    Such a beautiful phenomenon to write on and you have done it well…

    ReplyDelete
    Replies
    1. thank u deeps.....thank u very much for ur comments, and the the time u spent on my blog

      Delete